+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രെ ഡി​ജി​റ്റ​ൽ വി​ദ​ഗ്ധ​രാ​ക്കു​ം: സ്പീ​ക്ക​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഇ​ത​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി വി​ന്യ​സി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ വി​ദ​ഗ്ധ​രാ​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്പീ​ക്ക​ർ
സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രെ ഡി​ജി​റ്റ​ൽ  വി​ദ​ഗ്ധ​രാ​ക്കു​ം: സ്പീ​ക്ക​ർ
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഇ​ത​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി വി​ന്യ​സി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ വി​ദ​ഗ്ധ​രാ​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.
ജി​ല്ലാ​സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ പ്രേ​ര​ക്മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും, പ​ത്താം​ക്ലാസ് പ​ത്താം​ബാ​ച്ച് വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും പ​ട്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ​മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​വ​രെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി​യ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ അ​നു​മോ​ദി​ച്ചു.
95 ശ​ത​മാ​ന​ത്തി​ലേ​റെ പ​ഠി​താ​ക്ക​ളെ തു​ല്യ​ത​പ​രീ​ക്ഷ​യ്ക്കി​രു​ത്തി വി​ജ​യി​പ്പി​ച്ച സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി​യ​ധ്യ​ക്ഷ ഹാ​ജ​റു​മ്മ അ​നു​മോ​ദി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം​ത​രം സെ​ന്‍റ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള ഓ​ണ​റേ​റി​യം വി​ത​ര​ണം സാ​ക്ഷ​ര​താ​മി​ഷ​ൻ എ​ക്സി.​അം​ഗം സ​ലീം കു​രു​വ​ന്പ​ലം നി​ർ​വ​ഹി​ച്ചു. അ​ക്ഷ​ര​കൈ​ര​ളി മാ​സി​ക​യ്ക്ക് കൂ​ടു​ത​ൽ വ​രി​ക്കാ​രെ ചേ​ർ​ത്ത​തി​നു​ള്ള അ​വാ​ർ​ഡ് എ​ൻ.​ര​മാ​ദേ​വി​യ്ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ വി​ത​ര​ണം ചെ​യ്തു. പ​ത്താം​ത​രം തു​ല്യ​ത പ​ത്താം​ബാ​ച്ചി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ഠി​താ​ക്ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ വ​ണ്ടൂ​ർ ബ്ലോ​ക്കി​നു​ള്ള അ​വാ​ർ​ഡ് എ​ക്സി.​അം​ഗം കെ.​എം.​റ​ഷീ​ദ് വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി​യ​ധ്യ​ക്ഷ​ൻ വി.​സു​ധാ​ക​ര​ൻ, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സ​ജി​തോ​മ​സ്, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം പി.​ഹാ​രി​സ്ബാ​ബു, അ​സി.​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ല​താ ത​ങ്ക​ച്ചി, കെ.​സ​ജി​ത, പ്രേ​ര​ക് അ​ഷ്റ​ഫ് മ​ണ്ണാ​ർ​മ​ല, എം.​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.