നാദാപുരം : ഡോ. എം.കെ. മുനീർ എംഎൽഎ നയിക്കുന്ന യുഡിഎഫ് മേഖല ജാഥക്ക് ഇന്ന്് വൈകുന്നേരം അഞ്ചിന് നാദാപുരത്ത് സ്വീകരണം നൽകും. വടകര റോഡിലെ മോയിലൊത്തു മുക്കിൽ വച്ചു നേതാക്കളെ ഘോഷയാത്രയായി സമ്മേളന നഗരിയിലേക്ക് ആനയിക്കും. യുഡിഎഫിന്റെ സംസ്ഥാനതല നേതാക്കളെല്ലാം പൊതു സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് സ്വാഗത സംഗം കമ്മിറ്റിയുടെ ചെയർമാൻ സൂപ്പിനരിക്കാട്ടേരിയും കണ്‍വീനർ പി. ശ്രീനിവാസനും അറിയിച്ചു. ജാഥയുടെ പ്രചാരണത്തിനായി പഞ്ചായത്തുകേന്ദ്രങ്ങളിൽ വിളംബര ജാഥകൾ നടത്തി .