+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത കമ്മിറ്റിക്കു പുരസ്കാരം

തി​രു​വ​മ്പാ​ടി : മി​ക​ച്ച മദ്യവിരുദ്ധ പ്ര​വ​ർ​ത്ത​ന​ം നടത്തുന്ന സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ രൂ​പ​ത​യാ​യി താ​മ​ര​ശേ​രിയെ തെ​ര​ഞ്ഞെ​ടു​ത്തു. കെസിബിസി മദ്യവിരുദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മ​ിറ്റി ഏ​ർ​പ്പ
കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി  താ​മ​ര​ശേ​രി രൂ​പ​ത കമ്മിറ്റിക്കു പുരസ്കാരം
തി​രു​വ​മ്പാ​ടി : മി​ക​ച്ച മദ്യവിരുദ്ധ പ്ര​വ​ർ​ത്ത​ന​ം നടത്തുന്ന സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ രൂ​പ​ത​യാ​യി താ​മ​ര​ശേ​രിയെ തെ​ര​ഞ്ഞെ​ടു​ത്തു. കെസിബിസി മദ്യവിരുദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മ​ിറ്റി ഏ​ർ​പ്പെ​ടു​ത്തി​യ മ​റി​യാ​മ്മ ഐ​ക്ക​ര എ​വ​ർ​റോ​ളിം​ഗ്‌ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡുമാണ് ലഭിച്ചത്. എ​റ​ണാ​കു​ളം പി​ഒസി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബിഷപ് മാ​ർ റെമിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പുരസ്കാരം സമ്മാനിച്ചു. താ​മ​ര​ശേ​രി രൂ​പ​ത ക​മ്മ​റ്റി​ക്ക്‌ വേ​ണ്ടി ഡ​യ​റ​ക്ട​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, സി​സ്റ്റ​ർ ആ​ഗ്ന​സ് ജോ​സ​ഫ്, എ​ൻ.​വി. അ​ബ്രാ​ഹം, പി.​വി. ജോ​ൺ, ബാ​ബു വ​രി​ക്ക മാ​ക്ക​ൽ, റോ​യി ജോ​സ് ,രാ​ജ​ൻ ഉ​റു​ബിൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.