+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ന​മു​ക്ക് ഒ​ന്നി​ക്കാം ന​ല്ലൊ​രു ഭാ​വി​ക്കാ​യി'; എരവട്ടൂരിൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ

പേ​രാ​മ്പ്ര‌: ന​മു​ക്ക് ഒ​ന്നി​ക്കാം ന​ല്ലൊ​രു ഭാ​വി​ക്കാ​യി എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ര​വ​ട്ടൂ​ർ ജ​ന​കീ​യ വാ​യ​ന​ശാ​ല വ​നി​താ​വേ​ദി​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ
പേ​രാ​മ്പ്ര‌: ന​മു​ക്ക് ഒ​ന്നി​ക്കാം ന​ല്ലൊ​രു ഭാ​വി​ക്കാ​യി എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ര​വ​ട്ടൂ​ർ ജ​ന​കീ​യ വാ​യ​ന​ശാ​ല വ​നി​താ​വേ​ദി​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ഹ​രി ഉപയോഗം, വി​വാ​ഹ ധൂ​ർ​ത്ത്, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ, ജീ​വി​ത ശൈ​ലീരോ​ഗ​ങ്ങ​ൾ എ​ന്നിവയ്ക്കെതിരേ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലഹരരിയുടെ കെണിയൽപ്പെടുന്നവരിൽ ഏറെയും കുട്ടികളാണ്. ലഹരിമാഫിയ നിഴലുപോലെ കുട്ടികളെ ​പി​ന്തു​ട​രു​ന്ന​താ​യി വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാനും പ്ര​ചാ​ര​ണം ന​ട​ത്താ​നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന് വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ​പ​റ​ഞ്ഞു. 28ന് ​ഉച്ചകഴിഞ്ഞ് ര​ണ്ട് മു​ത​ൽ ആ​റു വ​രെ എ​ര​വ​ട്ടൂ​ർ വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് ബോ​ധ​വ​ത്്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ം. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥിക​ൾ, യു​വ​തീ യു​വാ​ക്ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തുടങ്ങിയവർ പ​ങ്കെ​ടു​ക്കും. ചി​ത്ര​പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണം, ച​ർ​ച്ച ക്ലാ​സ് എ​ന്നി​വ ശി​ല്പ​ശാ​ല​യി​ൽ ഉ​ണ്ടാ​വു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.