+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും

പാലക്കാട്: കേരള സംസ്‌ഥാന െരപെവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ ഐ ടിയു സി) ജില്ലാ കമ്മിറ്റി ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിഷേധ ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി കെ.സി ജയപാലൻ ഉദ
പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും
പാലക്കാട്: കേരള സംസ്‌ഥാന െരപെവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ ഐ ടിയു സി) ജില്ലാ കമ്മിറ്റി ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിഷേധ ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി കെ.സി ജയപാലൻ ഉദ്ഘാടനം ചെയ്തു.

ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, പെട്രോളിയം വില മാസത്തിൽ രണ്ടു പ്രാവശ്യം വർധിപ്പിച്ച് സ്വകാര്യ കുത്തകൾക്ക് ലാഭം കൊയ്യാനുള്ള അധികാരം എടുത്തുകളയുക, മീറ്റർ ചാർജ് അധികപിഴ എന്നിവയുടെ പേരിൽ തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം മാർച്ചും ധർണ്ണയും നടത്തിയത്. െരപെവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റി വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എ ഐ ടി യുസി ജില്ലാ പ്രസിഡന്റ് എൻ.ജി.മുരളീധരൻ നായർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ശിവദാസ് സ്വാഗതവും സംസ്‌ഥാന സമിതി അംഗം ടി.ആർ പ്രേമൻ നന്ദിയും പറഞ്ഞു. സി പി ഐ ഓഫീസിന് മുൻവശത്ത് നിന്നും ആരംഭിച്ച മാർച്ച് ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ സമാപിച്ചു. ഷന്മുഖരാജ്, കെ കൃഷ്ണൻ, പി ഉണ്ണിക്കുട്ടൻ, നൗഫൽ, ഹംസ എന്നിവർ നേതൃത്വം നൽകി.