+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

.ഗുരുകുലം സ്കൂൾ വാർഷികം നടത്തി

ആലത്തൂർ: ബിഎസ്എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.കെ.ബിജു എംപി ഉദ്ഘാ–ടനം നിർവഹിച്ചു. കെ.ഡി.പ്രസേനൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ വിജയൻ വി.ആനന്ദ
.ഗുരുകുലം സ്കൂൾ വാർഷികം നടത്തി
ആലത്തൂർ: ബിഎസ്എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.കെ.ബിജു എംപി ഉദ്ഘാ–ടനം നിർവഹിച്ചു. കെ.ഡി.പ്രസേനൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ വിജയൻ വി.ആനന്ദ് പ്രധാന പരിപാടികൾ വിശദീകരിച്ചു. സ്വാമി നിർമലാനന്ദയോഗി പുരസ്കാരം മുൻ എംഎൽഎ കെ.അച്യുതന് സമ്മാനിച്ചു. മുൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഡീനും രജിസ്ട്രാറുമായ പ്രഫ. ഡോ കെ.പി.ശങ്കരൻ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരങ്ങളായ നീരജ് മാധവൻ, നമിതാ പ്രമോദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരൻ, പിടിഎ ഭാരവാഹികളായ എം.ശ്രീകുമാർ, രജനി വിനോദ്, ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.ബാലാംബിക എന്നിവർ പ്രസംഗിച്ചു.