+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മൂ​ന്നു​പെ​രി​യ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മൂ​ന്നു​പെ​രി​യ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ​ക്കി​നു പി​റ​കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ട​ന്പൂ​ർ മ​മ്മാ​ക്കു​ന്ന് ത​മാം വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ഇ​സാ​ഖ് (26) ആ​ണു മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച അ​ർ​ഷാ​ദി​നും പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി 11.45 ഓ​ടെ മൂ​ന്നു​പെ​രി​യ​യി​ലായി​രു​ന്നു സം​ഭ​വം. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു പ​രി​ക്കേ​റ്റ ഇ​സാ​ഖി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​യ്യോ​ട് ശ​നി​യാ​ഴ്ച മി​നി ലോ​റി ബൈ​ക്കി​ലി​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. കോ​യ്യോ​ട് കേ​ള​പ്പ​ൻ​മു​ക്കിലെ ​ക​ദീ​ജ മ​ൻ​സി​ലി​ൽ റ​ഹീ​മി​ന്‍റെ മ​ക​ൻ സി.​കെ. റ​ഹ​ഫ​ത്ത് (16) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ന്‍റെ പി​റ​കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കോ​യ്യോ​ട് സ്വ​ദേ​ശി റാ​ഹി​ദി​നും പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ച​ക്ക​ര​ക്ക​ല്ലി​ലേ​ക്കു ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ എ​തി​രേ വ​ന്ന കെ​എ​ൽ 59 സി 4520 ​മി​നി ലോ​റി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഹ​ഫ​ത്തി​നെ പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യ​ിരു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​രി​ച്ചു.