തിരുവനന്തപുരം: 1984 കേരള പഞ്ചായത്ത് രാജ്- നഗരപാലിക നിയമം അനുസരിച്ച് ഒരു പ്രദേശത്ത് പുതുതായി മദ്യഷാപ്പ് ആരംഭിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുവാദം ആവശ്യമാണ്.
എന്നാൽ പാതയോഗങ്ങളിലെ മദ്യഷാപ്പുകൾ ജനവാസകേന്ദ്രങ്ങളിൽ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടത്തു പ്രവർത്തിച്ചിരുന്ന മദ്യഷാപ്പ് ടെക്നോപാർക്കിനു സമീപം കല്ലിംഗൽ എന്ന സ്ഥലത്തും പഴയകടയിലെ മദ്യഷാപ്പ് പുത്തൻകടയിലും മാറ്റിസ്ഥാപിച്ചത് നിയമാനുസരണം അനുവാദം വാങ്ങാതെയാണ്. അതിനാൽ ജനങ്ങൾ സംഘടിച്ച് സമരം നടത്തിവരികയാണ്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള മദ്യനിരോധനസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡനന്റ് എഫ്. എം. ലാസറിന്റെ അധ്യക്ഷതയിൽ യോഗത്തിൽ ചേർന്ന യോഗം ജി. സദാനന്ദൻ, കെ.രാജ്കുമാർ, ആറ്റിങ്ങൽ ദീപു, കാട്ടായിക്കോണം ശശിധരൻ, ഇലിപ്പോട്ടുകോണം വിജയൻ, ആനാട് രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.