പയ്യന്നൂർ:നേവൽ അക്കാദമിയുടെ മാലിന്യ പ്ലാന്റ്മൂലം പരിസരവാസികളനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ജില്ലാ കളക്ടറെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ജില്ലാ കളക്ടർ മിർ മുഹമ്മദലി സി.കൃഷ്ണൻഎംഎൽഎ ,രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ എന്നിവരോടൊപ്പം മാലിന്യ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
മലിനജലം ഉയർന്നുകൊണ്ടിരിക്കുന്ന കിണറുകളും ജനവാസ കേന്ദ്രത്തിന് സമീപമുള്ള നേവിയുടെ മാലിന്യ പ്ലാന്റും സന്ദർശിച്ച ശേഷമാണ് കളക്ടർ സമര പന്തലിലെത്തി ജനങ്ങളുടെ പരാതികൾ ചോദിച്ചറിഞ്ഞത്. നേരത്തെ മാലിന്യ പ്ലാന്റിനെ പറ്റി ജനങ്ങളുയർത്തുന്ന പരാതികൾ നാവിക അധികൃതരുമായി കളക്ടർ ചർച്ച ചെയ്തിരുന്നു.
അക്കാദമി പ്രദേശത്തിന് സമീപത്തെ കിണറുകളിൽ നിന്നും വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ തദ്ദേശവാസികൾക്ക് ഉറപ്പു നല്കി. വിദഗ്ദ സംഘത്തെക്കൊണ്ട് മാലിന്യ പ്ലാന്റ് ഉടൻ പരിശോധിക്കും.പ്ലാന്റിന് സമീപം ട്രഞ്ചിംഗ് നടത്തി ചോർച്ച കണ്ടെത്താൻ നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു.
സത്യഗ്രഹ സമരത്തിന് ആർ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഒ.കെ.ശശി, അഡ്വ.ഡി.കെ.ഗോപിനാഥ്, പരത്തി ഗോവിന്ദൻ, എ.നാരായണൻ, കൊയിക്കീൽ പദ്മനാഭൻ, ഭാസ്കരൻ വെള്ളൂർ, കെ.രാജീവ്കുമാർ, പി.രാഘവൻ, കെ.പി.ഹരീഷ്കുമാർ തുടങ്ങിയവരും പ്രസംഗിച്ചു.