+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​തു​ര വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ

വി​തു​ര:വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷം ശ​നി​യാ​ഴ്ച ആരംഭിക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​വീ​ക​രി​ച്ച ദേ​വാ​ല
വി​തു​ര വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ്  ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ
വി​തു​ര:വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷം ശ​നി​യാ​ഴ്ച ആരംഭിക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ​യും വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ കു​രി​ശ​ടി​യു​ടെ​യും കൂ​ദാ​ശ തി​രു​ക്ക​ർ​മങ്ങ​ളും ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ണി കെ.​അ​ല​ക്സ്, ആ​നി​മേ​റ്റ​ർ സിസ്റ്റർ ​ആ​ൽ​ഫി​ൻ, ട്ര​സ്റ്റി സ​ജി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഷാ​ജി ക​ള​ക്കു​ടി​യി​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾക്ക് നേതൃത്വം നൽകും.
ശ​നിയാഴ്ച്ച വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം, തു​ട​ർ​ന്നു നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​മാ​ത്യു പാ​റ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടി​നു കൂ​ദാ​ശ വി​ളം​ബ​ര യാ​ത്ര. തു​ട​ർ​ന്നു എംസിവൈ​എം ജി​ല്ലാ ഡ​യ​റ​ക്ട​ർ​ ഫാ. ​ഡൊ​മി​നി​ക് മൂ​ഴി​ക്ക​ര​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ദാ​ശ വി​ളം​ബ​ര സ​ന്ദേ​ശം. വൈ​കി​ട്ടു 4.30 നു ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം, തു​ട​ർ​ന്നു ഫാ.​ മ​ത്താ​യി മ​ണ​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു 4.30 നു കർദിനാൾ മാർ ​ ബ​സേലി​യോ​സ് ക്ലീമിസ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രോ​പ്പോ​ലി​ത്താ​യ്ക്കും സ്വീ​ക​ര​ണം നൽകും. തു​ട​ർ​ന്നു ന​വീ​ക​രി​ച്ച​ ദേ​വാ​ല​യ​ത്തി​ന്‍റെ​യും കു​രി​ശ​ടി​യു​ടെ​യും കൂ​ദാ​ശ, ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, ആ​ദ്യ കു​ർ​ബാ​ന, സ്നേ​ഹ വി​രു​ന്ന്. തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം, തു​ട​ർ​ന്നു മു​ൻ വി​കാ​രി ഫാ.​ ഫി​ലി​പ്പ് ത​ര​ക​ൻ ആ​ന്നി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 6.45 നു ​കൊ​ടി​യി​റ​ക്ക്, സ​മാ​പന ആ​ശീ​ർ​വാ​ദം.