+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിവെള്ള ക്ഷാമം: ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

അ​ന്പൂ​രി : ഗ്രാമ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ന്പൂ​രി മ​ണ്ഡ
കുടിവെള്ള ക്ഷാമം: ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
അ​ന്പൂ​രി : ഗ്രാമ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ന്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.
ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​തി​നു പ​രി​ഹാ​രം കാ​ണു​വാ​ൻ ഭ​ര​ണ സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡി​സി​സി യി​ൽ നി​ന്നും പ്രൊ​ജ​ക്ടി​നു അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ. എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ. വ​ത്സ​ല​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ച​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി, ഒ.​ടി. ജോ​സ്, ബി​നു ത​ങ്ക​പ്പ​ൻ, ജോ​സ് മാ​ത്യു പോ​ള​യ്ക്ക​ൽ, പ​ന്ത​ഷാ​ജി, സ്റ്റാ​ൻ​ലി ജോ​ണ്‍, ജോ​യി അ​ഞ്ചു​പ​ങ്കി​ൽ, ലാ​ലി ജോ​ണ്‍, വ​ത്സ​ല​രാ​ജു, പി.​എ​സ്. നൈ​നാ​ൻ, ഷെ​റീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.