കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ യുണൈറ്റഡ് നാേഷൻസ് ഇന്റർ ഫെയ്ത്ത് ഹാർമണി വീക്ക് ആഘോഷിച്ചു. വിദ്യാർഥികൾക്കായി പരീക്ഷ പേടിയെ എങ്ങനെ നേരിടാം, ഹാപ്പി ലേണിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സെമിനാറും സംവാദവും നടന്നു. ഇന്റർ നാഷണൽ യൂത്ത് കോർഡിനേറ്ററും സൗത്ത് ആഫ്രിക്കൻ സ്വദേശികളായ സാറാ ഒലിവറും, ഡോ. ഫറാ ജാവിസും, പ്രശസ്ത സ്റ്റുഡന്റ്സ് മോട്ടിവേറ്റർമാരായ മോഹൻ ലാലും, ദേവിരാജും ക്ലാസുകൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡന്റ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൽ സീമസേവ്യർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീജയ അരുണ്‍, പി. സമീർ സിദ്ദീഖി, സിജു കെ. ബാനു, വിനോദ് മുണ്ടേല, അശ്വനി തുടങ്ങിയവർ പ്രസംഗിച്ചു.