വെഞ്ഞാറമൂട് : പിരപ്പൻകോട് പാലവിളയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു സ്കൂൾ വിദ്യാർഥിയ്ക്ക് ഗുരുതര പരിക്ക്. പിരപ്പൻകോട് ഗവഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാലംകോണം കൂത്തുപറന്പ് വിളയിൽ വീട്ടിൽ രമേശിന്റെയും ജനതകുമാരിയുടെയും മകൻ വിജയ് രമേശ് (14) നേ ആണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ രാവിലെ എട്ടോടെ ആ യിരുന്നു അപകടം.
സ്കൂളിൽ പോകുവാനായി വരുകയായിരുന്നു. പാലവിള ജംഗ്ഷന് സമീപം റോഡ് മുറിച്ചു കടക്കവേ ആണ് അമിത വേഗതയിൽ വന്ന ബസ് വിജയ്യെ ഇടിച്ചു തെറിപ്പിച്ചത്.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.സഹോദരനും വർഷങ്ങൾക്കു മുന്പ് വാഹന അപകടത്തിൽ മരണപെട്ടിരുന്നു.