+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം നടത്തി

ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോസ് അ​ധ്യ​ക്ഷ​ത
പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം നടത്തി
ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ക​ഠി​നം​കു​ളം, അ​ഴൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, ഇ​ന്ദി​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​ജ​ലീ​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​യാ​സി​ർ, വി​ക​സ​ന കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​നി​ബ ബീ​ഗം, ജോ​ർജ്കു​ട്ടി ജേ​ക്ക​ബ്, മി​നി കെ. ​രാ​ജ​ൻ, ജി. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​വും ഉ​രു​ക്ക​ളെ ആ​ദ​രി​ക്ക​ലും, ക​ന്നു​കാ​ലി പ​രി​ശോ​ധ​ന ക്യാ​ന്പും ന​ട​ന്നു.
ഇ​തോ​ടൊ​പ്പം ന​ട​ന്ന ക്ഷീ​ര വി​ക​സ​ന സെ​മി​നാ​റി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഐ​സ​ക് കെ. ​ത​യ്യി​ൽ മോ​ഡ​റേറ്റ​റാ​യി​രു​ന്നു. കി​സാ​ൻ ഗോ​ഷ്ഠി, പ​ശു​പ​രി​പാ​ല​നം ആ​യു​ർ​വേ​ദ​ത്തി​ൽ, ക്ഷീ​ര​മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഉ​ച്ച​കഴിഞ്ഞ് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം സി. ​ദി​വാ​ക​ര​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മം​ഗ​ല​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മം​ഗ​ല​പു​രം ഷാ​ഫി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ​ദേ​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ​നി​ധി സ​ഹാ​യ വി​ത​ര​ണം ക​ഠി​നം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ത്താ നി​ക്സ​ണ്‍ നി​ർ​വഹി​ച്ചു.