കൂരോപ്പട: കൂരോപ്പട പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ളാക്കാട്ടൂർ പ്രദേശത്താണു കൂടിവെളളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി 2012ൽ ആരംഭിച്ച ജലനിധി പദ്ധതി എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഓരോ ഉപയോക്താവിൽനിന്നും 3000 രൂപ വിഹിതമായി സ്വീകരിച്ച് ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് വെള്ളം ലഭിക്കുമെന്ന ഉറപ്പിൻമേലാണു പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. ജലനിധി അധികാരികളുടെയും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സ്കീം ലെവൽ കമ്മിറ്റിയുടെയും മെല്ലെപ്പോക്ക് വിവിധ ഗ്രാമസഭകളിലും പഞ്ചായത്ത് മീറ്റിംഗുകളിലും ഉന്നയിച്ച് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു.
പദ്ധതി നടത്തിപ്പിന്റെ പേരിൽ പ്രദേശത്തെ വാട്ടർ അഥോറിട്ടി പൈപ്പ് ലൈനുകൾ പ്രവർത്തന രഹിതമാക്കിയിട്ട് ആറുമാസത്തിലേറെയായി. വേനൽ ശക്തമായതോടെ പ്രദേശത്ത് കൂടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വിസ്മയ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് അധികൃതർക്ക് പരാതി നൽകുവാനും ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.