കോട്ടയം: ജൈവപച്ചക്കറി കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കുക, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന മുറ്റത്തൊരടുക്കളത്തോട്ടം ഒന്നാംഘട്ടത്തിന്റെ വിളവെടുപ്പും മികച്ച ബാലകർഷകർക്കുള്ള പുരസ്കാരവിതരണവും 25നു കോട്ടയത്ത് നടക്കും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ മൂന്നുവിഭാഗങ്ങളിൽനിന്നും ഓരോ ആണ്‍കുട്ടിയെയും ഓരോ പെണ്‍കുട്ടിയെയും മികച്ച ബാലകർഷകനായും കർഷകയായും തെരഞ്ഞെടുക്കും.
ഇരുവർക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.രണ്ടാംഘട്ട മത്സരത്തിനുള്ള വിത്തുകൾ വിഷുവിനു വിളവെടുക്കത്തക്കവിധം 11ന് രാവിലെ 10 മുതൽ ബാലസംഘം ജില്ലാ ഓഫീസിൽ വിതരണം ചെയ്യും. രണ്ടാംഘട്ട മത്സരത്തിനു താത്പര്യമുള്ളവർ ബന്ധപ്പെടുക. 8281024920, 9447806818.