+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഫൊ​റോ​ന പ്ര​ഖ്യാ​പ​നം

ക​ട​നാ​ട്: വി​ശ്വാ​സി​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി ക​ട​നാ​ട് ഇ​ട​വ​ക​യെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഫൊ​റോ​ന​യാ​യി പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള സ​ഭാ​ച​രി​ത്ര​ത്തി​ൽ സ​വി​ശേ​ഷ സ
ക​ട​നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഫൊ​റോ​ന പ്ര​ഖ്യാ​പ​നം
ക​ട​നാ​ട്: വി​ശ്വാ​സി​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി ക​ട​നാ​ട് ഇ​ട​വ​ക​യെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഫൊ​റോ​ന​യാ​യി പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള സ​ഭാ​ച​രി​ത്ര​ത്തി​ൽ സ​വി​ശേ​ഷ സ്ഥാ​ന​മു​ള്ള ക​ട​നാ​ട് ഇ​ട​വ​ക ഫൊ​റോ​ന​യാ​കു​ന്ന​ത് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ഉ​ത​കു​ന്ന​താ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
സ​ഭ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ര​ണ്ടു നൂ​റ്റാ​ണ്ട് മു​ന്പ് അ​ങ്ക​മാ​ലി ആ​സ്ഥാ​ന​മാ​ക്കി ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന പാ​റേ​മാ​ക്ക​ൽ തോ​മാ ഗോ​വ​ർ​ണ​ദോ​രു​ടെ ജന്മം ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക​ട​നാ​ടി​ന്‍റെ ക്രൈ​സ്ത​വ വി​ശ്വാ​സ​പാ​ര​ന്പ​ര്യം ത​നി​മ​യു​ള്ള​താ​ണ്.
സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ലും ക​ട​നാ​ടി​ന്‍റെ സ്ഥാ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദി​ത്യ​ൻ ക​ത്ത​നാ​ർ, ചാ​ണ്ടി മ​ല്പാ​ൻ എ​ന്നി​വ​രു​ടെ സ​ഭാ​സേ​വ​ന​വും തോ​മാ ക​ത്ത​നാ​രു​ടെ സ​ഭാ​ശു​ശ്രൂ​ഷ പോ​ലെ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ ഫൊ​റോ​ന​പ്ര​ഖ്യാ​പ​ന ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മു​പ്പ​തി​ലേ​റെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കൃ​ത​ജ്ഞ​താ​ബ​ലി​ക്കു ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എം. മാ​ണി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോ​ണ്‍. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, ഫാ. ​ഫി​ലി​പ്പ് ഞ​ര​ള​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ രാ​മ​പു​രം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫ്, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ളി​റ്റ് ത​ങ്ക​ച്ച​ൻ, മെം​ബ​ർ ജി​ജി ത​ന്പി, ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മു​ണ്ട​നാ​ട്ട്, മെം​ബ​ർ ഉ​ഷാ രാ​ജു, ജെ​യ്സ​ണ്‍ പു​ത്ത​ൻ​ക​ണ്ടം, ഡോ. ​ഉ​ദ​യ​വ​ർ​മ​രാ​ജ, ജോ​ണ്‍ ക​ച്ചി​റ​മ​റ്റം, സി​സ്റ്റ​ർ ആ​നി ചീ​രാ​ങ്കു​ഴി എ​സ്എ​ബി​എ​സ്, ജോ​ണി വ​ലി​യ​കാ​പ്പി​ൽ, രാ​ജേ​ഷ് മാ​ത്യു കൊ​ര​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ട​നാ​ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ സ്വാ​ഗ​ത​വും അ​സി. വി​കാ​രി ഫാ.​ജോ​ർ​ജ് പോ​ള​ച്ചി​റ​കു​ന്നും​പു​റം കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.