കോട്ടയം: കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനെ ഗുണ്ടാ ആക്ട് പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. അയ്മനത്ത് ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അയ്മനം മാങ്കീഴേപ്പടി വിനീത് സഞ്ജയനെ(28)യാണു വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വിനീതിനെ ഗുണ്ടാ ലിസ്റ്റിൽപ്പെടുത്തി ജില്ലാ കളക്ടർ സി.എ. ലത ഉത്തരവിട്ടതിനു പിന്നാലെ വെസ്റ്റ് സി.ഐ. നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബൈക്ക് യാത്രക്കാരനെ യുവാക്കളെ ആക്രമിക്കുന്നതു കണ്ടു തടയാൻ എത്തിയ ബസ് ജീവനക്കാരനായ ഒളശ പാറേപ്പറന്പിൽ സോജുമോനെ ആക്രമിച്ചു മാല കവർന്നതു വിനീതിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
ഈ കേസിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രന്റെ നിർദേശാനുസരണം ഡിവൈഎസ്പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വിനീത് സംസ്ഥാനത്തിനു പുറത്തേക്കു കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം അവിടെയും അന്വേഷണം നടത്തിയിരുന്നു.