+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആനയുമായെത്തിയ ലോറി മറിഞ്ഞു

മുണ്ടക്കയം: ആനയുമായെത്തിയ ലോറി മറിഞ്ഞു. അഞ്ചു പേർക്ക് പരിക്ക്. മറിഞ്ഞ ലോറിയിൽ നിന്നു തെറിച്ചു വീണിട്ടും പരുക്കുകളേൽക്കാതെ ആന രക്ഷപെട്ടു. ആലപ്പുഴ കണിയാംവേലിയിൽ ഗോപകുമാർ (31), ചെങ്ങന്നൂർ മരുതുള്ള തറയിൽ
ആനയുമായെത്തിയ ലോറി മറിഞ്ഞു
മുണ്ടക്കയം: ആനയുമായെത്തിയ ലോറി മറിഞ്ഞു. അഞ്ചു പേർക്ക് പരിക്ക്. മറിഞ്ഞ ലോറിയിൽ നിന്നു തെറിച്ചു വീണിട്ടും പരുക്കുകളേൽക്കാതെ ആന രക്ഷപെട്ടു. ആലപ്പുഴ കണിയാംവേലിയിൽ ഗോപകുമാർ (31), ചെങ്ങന്നൂർ മരുതുള്ള തറയിൽ രാജേഷ് (28) ചേർത്തല ചേന്നാട്ട് കാലിൽ ജ്യോതിഷ് (21), ചേർത്തല അഞ്ചുനിവാസിൽ പ്രതാപൻ (53), എബി (31) എന്നിവർക്കാണു പരിക്കേറ്റത്.

ഇന്നലെ രാവിലെ പറത്താനം – കൂട്ടിക്കൽ റോഡിൽ കൈപ്പള്ളിക്ക് സമീപം കളത്വ എസ് വളവിനടുത്താണ് അപകടം നടന്നത്. മുക്കുളം ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി എഴുന്നള്ളിക്കുവാൻ കൊണ്ടുവന്ന മാവേലിക്കര സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള കാശിനാഥൻ എന്ന ആനയുമായി വന്ന വാഹനം റോഡരുകിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ നിന്നു തെറിച്ചു വീണ ആനയ്ക്ക് പരിക്കുകൾ ഏറ്റില്ല. രണ്ട് പാപ്പാന്മാരും ഡ്രൈവറും സഹായികളും അടക്കം അഞ്ചുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവരിൽ നാലു പേർക്ക് പരിക്കേറ്റു.