+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

എരുമേലി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ എരുമേലി പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാർച്ചിൽ പോലിസുമായി ചെറിയ തോതിൽ ഉന്തും തളളും. പ്രവർത്തകരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം കെപിസ
പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
എരുമേലി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ എരുമേലി പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാർച്ചിൽ പോലിസുമായി ചെറിയ തോതിൽ ഉന്തും തളളും. പ്രവർത്തകരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം കെപിസിസി സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. കുടിവെളളക്ഷാമം പരിഹരിക്കുക, പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കുക, മാലിന്യനിർമാർജനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും മാർച്ചും തുടർന്ന് ഉപരോധവും നടന്നത്. റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, അനിത സന്തോഷ്, ടി.വി. ജോസഫ്, രാജപ്പൻ നായർ, എന്നിവർ പ്രസംഗിച്ചു. അച്ചൂട്ടി പഴയതാവളം, പി.കെ. കൃഷ്ണകുമാർ, പി.ഡി. ദിഗീഷ്, ഫസീം ചുടുകാട്ടിൽ, ജലീൽ എട്ടുവങ്കിൽ, ബേബി മണപ്പറമ്പിൽ, ലിൻസ് വടക്കേടത്ത്, ബിജു ചെറുവളളി, ലൂയിസ് ഡേവിഡ്, രാജു ചെന്നിക്കര, മുഹമ്മദ് ഷഹനാസ്, ജോളി ഫിലിപ്പ്, വിമൽകുമാർ, മധു, സാബുക്കുട്ടി, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.