+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന്

കാഞ്ഞിരപ്പള്ളി: എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന് കീഴിലെ പാലപ്ര, ആനക്കല്ല് ശാഖകളിലും എരുമേലി യൂണിയനിലെ ക
എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന്
കാഞ്ഞിരപ്പള്ളി: എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന് കീഴിലെ പാലപ്ര, ആനക്കല്ല് ശാഖകളിലും എരുമേലി യൂണിയനിലെ കൂരംതൂക്ക് ശാഖയിലും നിർമിച്ച ശ്രീനാരായണക്ഷേത്രങ്ങളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംഘടനകളും സാമൂഹ്യ നീതിക്കുവേണ്ടി പോരാടുന്നുണ്ട്. അതിന് കുറവ് പറയാൻ കഴിയില്ല. എന്നാൽ എസ്എൻഡിപി യോഗം സംഘടിച്ചാൽ രാജ്യത്ത് സുനാമി വരുമെന്ന ചിന്തയിൽ തങ്ങളെ തളർത്താനും തകർക്കാനുമാണ് എല്ലാ രാഷ്ര്‌ടീയ കക്ഷികളും ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശ്രീനാരായണ ഗുരു ദൈവമായതു കൊണ്ടാണ് എസ്എൻഡിപി ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ഇതിനെ രാഷ്ര്‌ടീയ പ്രത്യയശാസ്ത്രങ്ങൾ വളച്ചൊടിച്ച് തങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ജാതിക്ക് അധിഷ്ഠിതമായ ചട്ടങ്ങളും നിയമങ്ങളുമാണ് ഭരണഘടനയിലുള്ളതെന്നും അതിനാൽ ജാതി പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ആനക്കല്ല് ശാഖാ ഗുരുദേവ ക്ഷേത്രം സമർപ്പണ സമ്മേളനത്തിൽ സാബു സ്വാമി ഭദ്രദീപം പ്രകാശിപ്പിച്ചു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ യോഗം ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും നിർവഹിച്ചു.

പാലപ്ര എസ്എൻഡിപി യോഗം 1496ാം നമ്പർ പാലപ്ര ശാഖാ ഗുരുദേവ ക്ഷേത്രം സമർപ്പണ സമ്മേളനത്തിൽ എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം പ്രകാശിപ്പിച്ചു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയുടെ അധ്യക്ഷതയിൽ യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ സമ്മേളനം ഉദ്ഘാടനം, ക്ഷേത്ര സമർപ്പണം, എന്നിവ നിർവഹിച്ചു.ഹൈറേഞ്ച് യൂണിയനു ധനലക്ഷ്മി ബാങ്ക് അനുവദിച്ച 4.65 കോടി രൂപയുടെ ചെക്ക് ബാങ്ക് മാനേജർ പ്രഭു വെളളാപ്പളളി നടേശനു കൈമാറി. ’ശ്രീനാരായണ ധർമം’പുസ്തകത്തിന്റെ യൂണിയൻതല വിതരണം കൗൺസിലർ ഷാജി ഷാസ്, സികെഎംഎംഎച്ച്എസ്എസ് പ്രിൻസിപ്പൽ അനിതാ ഷാജി എന്നിവർക്ക് പുസ്തകത്തിന്റെ കോപ്പി കൈമാറി പ്രീതി നടേശൻ നിർവഹിച്ചു. സുവനീർ പി.സി. ജോർജ് എംഎൽഎ പ്രകാശിപ്പിച്ചു. ലാലിറ്റ് എസ്. തകടിയേൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി. ജീരാജ് മണ്ഡപ സമർപ്പണം നിർവഹിച്ചു. സെക്രട്ടറി വിനോദ് കിളിരൂക്കുന്നേൽ സ്വാഗതവും വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം കൃതജ്‌ഞതയും പറഞ്ഞു..

കൂരംതൂക്ക് എസ്എൻഡിപി 1772—ാം നമ്പർ കൂരംതൂക്ക് ശാഖയിൽ നടന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എരുമേലി യൂണിയൻ പ്രസിഡന്റ് എം.വി. അജിത് കുമാർ, സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ. രാജേഷ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, പി.ജീരാജ്, കൃഷ്ണൻകുട്ടി മലയകുന്നേൽ, പൂമറ്റം പള്ളി വികാരി ഫാ. ഡോമിനിക് മണ്ണിപ്പറമ്പിൽ, അബ്ദുൾ ലത്തീഫ് മൗലവി എന്നിവർ പ്രസംഗിച്ചു.