+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൺവൻഷൻ അടുത്തെത്തിയിട്ടും കോഴഞ്ചേരി മാലിന്യവിമുക്‌തമായില്ല

കോഴഞ്ചേരി: മാരാമൺ കൺ വൻഷൻ ആരംഭിക്കാൻ ദിവസ ങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കോഴഞ്ചേരിയിലെയും പരിസരങ്ങളിലെയും മാലിന്യനീക്കം അവതാളത്തിൽ. കോഴഞ്ചേരിയിലും സമീപ സ്‌ഥലങ്ങളും മാലിന്യങ്ങൾകൊണ്ട് ചീഞ്ഞുനാറു
കൺവൻഷൻ അടുത്തെത്തിയിട്ടും കോഴഞ്ചേരി മാലിന്യവിമുക്‌തമായില്ല
കോഴഞ്ചേരി: മാരാമൺ കൺ വൻഷൻ ആരംഭിക്കാൻ ദിവസ ങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കോഴഞ്ചേരിയിലെയും പരിസരങ്ങളിലെയും മാലിന്യനീക്കം അവതാളത്തിൽ.

കോഴഞ്ചേരിയിലും സമീപ സ്‌ഥലങ്ങളും മാലിന്യങ്ങൾകൊണ്ട് ചീഞ്ഞുനാറുകയാണ്. കൺവൻ ഷൻ നഗറിലേക്ക് കോഴഞ്ചേരി ചന്തക്കടവിൽ നിന്നുള്ള റോഡിൽ മുഴുവൻ മാലിന്യംകൊണ്ട് നിറ ഞ്ഞിരിക്കുകയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളിൽ നല്ലൊരു പങ്കും മാരാമൺ മണൽപ്പുറത്തേക്കു സഞ്ചരിക്കുന്ന പാതയാണിത്.

കഴിഞ്ഞ എൽഡിഎഫ് പഞ്ചാ യത്ത് ഭരണ സമിതിയുടെ കാലത്ത് ആരംഭിച്ച രണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകൾ നിശ്ചലമാ യിരിക്കുകയാണ്. ചന്തയിലെ സ്‌ഥാപിച്ച പ്ലാന്റിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുണ്ടാകുന്ന അസംസ്കൃതവസ്തു ഉപയോ ഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വഴി വിളക്ക് തെളിയിച്ച പദ്ധതിയും അവതാളത്തിലായിരിക്കുകയാണ്. വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതെ ന്നു പറയപ്പെടുന്നു. എന്നാൽ ശുചിത്വമിഷൻ പോലുള്ള സർ ക്കാർ ഏജൻസികളുമായി ആലോ ചിക്കാതെ പ്ലാന്റുകൾ സ്‌ഥാപിച്ച താണ് കുഴപ്പങ്ങൾക്കു കാരണമെ ന്നും പരിസ്‌ഥിതി പ്രവർത്തകർ പറയുന്നു.

ചന്തയിലെ പ്ലാന്റിലേക്ക് നിക്ഷേ പിക്കാനായി കൊണ്ടുവരുന്ന മത്സ്യ, മാംസം, പച്ചക്കറി മാലിന്യ ങ്ങൾ പമ്പാനദിയിലേക്കാണ് ഒഴുക്കുന്നത്. കോഴഞ്ചേരി പള്ളി യോടം ഇരിക്കുന്ന ചന്തക്കടവുൾ പ്പെടെയുള്ള സ്‌ഥലത്തുകൂടെ നടന്നുപോകാൻ പോലും കഴിയാ ത്ത അവസ്‌ഥയാണ്.

പബ്ലിക് സ്റ്റേഡിയത്തിലെ പ്ലാന്റിലേക്ക് കൊണ്ടുവരുന്ന മാലി ന്യങ്ങൾ പ്ലാന്റിന് പുറകിൽ നിക്ഷേ പിച്ച് വലിയ കൂമ്പാരമായിരി ക്കുകയാണ്. ഈ സ്‌ഥിതി തുടരു കയാണെങ്കിൽ കോഴഞ്ചേരിയിൽ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെ യാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. കോഴഞ്ചേരിയിലെ മുഴുവൻ വാർഡുകളിലും ടൗണി ലും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. മാലിന്യങ്ങൾ നിർമാർജനം ചെയ്യാനുള്ള ഉത്തര വാദിത്വത്തിൽ നിന്നും സാങ്കേതിക കാരണം പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി ഒഴിയുകയാണെന്ന വിമർശനവും നിലനിൽക്കുക യാണ്.

തിരുവല്ലയിലുള്ള ഒരു സ്വകാര്യ ഏജൻസിയെക്കൊണ്ട് പഞ്ചായ ത്തിലെ മാലിന്യങ്ങൾ ശേഖരിപ്പി ക്കുന്നതിന് അനുമതി നൽകിയി ട്ടുണ്ടെന്നാണ് പഞ്ചായത്ത് അധി കൃതർ പറയുന്നത്.

എന്നാൽ മാലിന്യങ്ങൾ ശേഖരി ക്കാനുള്ള സൗകര്യങ്ങൾ പഞ്ചായ ത്തധികൃതർ ഒരുക്കിയിട്ടി ല്ലെന്നാണ് ഇവർ പറയുന്നത്. പരസ്പരം പഴി ചാരുന്നതല്ലാതെ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള ഒരു നടപടി കളും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.