+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംപി അഭിനന്ദിച്ചു

പത്തനംതിട്ട: അടൂർ ഏനാത്ത് ബെയ്ലി പാലം നിർമിക്കുന്നതിന് അനുമതി നല്കിയ കേന്ദ്രമന്ത്രി മനോഹർ പരീക്കറിനെ ആന്റോ ആന്റണി എംപി അനുമോദിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഏനാത്ത് പാലത്തിലൂടെയുള്ള
എംപി അഭിനന്ദിച്ചു
പത്തനംതിട്ട: അടൂർ ഏനാത്ത് ബെയ്ലി പാലം നിർമിക്കുന്നതിന് അനുമതി നല്കിയ കേന്ദ്രമന്ത്രി മനോഹർ പരീക്കറിനെ ആന്റോ ആന്റണി എംപി അനുമോദിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ മറ്റ് റോഡുകളിലുണ്ടാകുന്ന ഗതാഗത തടസങ്ങൾ, അപകടങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ഏനാത്ത് അടിയന്തരമായി ബെയ്ലി പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രിക്ക് നിവദനം നല്കിയിരുന്നു. ഇതു സംബന്ധിച്ച് സംസ്‌ഥാന സർക്കാരിന്റെ ശിപാർശ ലഭിച്ചാൽ അനുമതി നല്കുമെന്നും മന്ത്രി അറിയിച്ചിരുന്നതായും എംപി പറഞ്ഞു.