+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഎഫ്സി ഫുട്ബോൾ പരിശീലനകളരി നാളെ പത്തനംതിട്ടയിൽ

പത്തനംതിട്ട: ഗ്രീൻഫീൽഡ് കബ്സ് നേതൃത്വം നൽകുന്ന ഫുട്ബോൾ പരിശീലന കളരിയുടെ സെലക്ഷൻ ട്രയൽസ് നാളെയും മറ്റന്നാളും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ആറു മുതൽ 17 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ട
ജിഎഫ്സി ഫുട്ബോൾ പരിശീലനകളരി നാളെ പത്തനംതിട്ടയിൽ
പത്തനംതിട്ട: ഗ്രീൻഫീൽഡ് കബ്സ് നേതൃത്വം നൽകുന്ന ഫുട്ബോൾ പരിശീലന കളരിയുടെ സെലക്ഷൻ ട്രയൽസ് നാളെയും മറ്റന്നാളും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ആറു മുതൽ 17 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോളിൽ അന്താരാഷ്ര്‌ട നിലവാരത്തിലുള്ള പരിശീലനമാണ ്ജിഎഫ്സി ലക്ഷ്യമിടുന്നത്. യൂറോപ്യൻ പരിശീലകരാണ് നേതൃത്വം നൽകുന്നത്. സ്പോർട്സ് മാനേജ്മെന്റുമായി ബന്ധപ്പെട്ടുള്ള ജിഎഫ്സി ഡച്ച് സ്പോര്ട്സ് എഡ്യുക്കേഷൻ കമ്പനി ആയ സ്പോർട്സ് നെറ്റ് വർക്കിംഗ് നെതർലാൻഡ്സുമായി സഹകരിച്ചാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവധിക്കാല പരിശീലനവും പരിശീലനത്തിന്റെ വിവിധതലങ്ങളുമുണ്ടാകും. പ്രാഥമിക പ്രവേശനത്തിന് 250 രൂപയാണ് ഈടാക്കുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണവും പരിശീലനക്കരിക്കുണ്ടാകും. വിശദവിവരങ്ങൾ 9072590001 നമ്പരിൽ ലഭ്യമാകുമെന്ന് ചെയർമാൻ സുജിത് കുമാർ കോച്ച് റദീക്ക് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.