+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെയ്ലി പാലം പത്തനംതിട്ട ജില്ലയ്ക്കു പുതുമയല്ല

1996ൽ റാന്നി വലിയ പാലം തകർന്നതോടെയാണ് ബെയ്ലിപാലത്തിന്റെ ഉപയോഗം പത്തനംതിട്ടക്കാർ മനസിലാക്കിയത്. പുനലൂർ – മൂവാറ്റുപുഴ സംസ്‌ഥാനപാതയിൽ പമ്പാനദിക്കു കുറുകെയുള്ള പാലത്തിന്റെ തകർച്ചയോടെയുണ്ടായ തടസങ്ങൾ താത്കാ
ബെയ്ലി പാലം പത്തനംതിട്ട ജില്ലയ്ക്കു പുതുമയല്ല
1996ൽ റാന്നി വലിയ പാലം തകർന്നതോടെയാണ് ബെയ്ലിപാലത്തിന്റെ ഉപയോഗം പത്തനംതിട്ടക്കാർ മനസിലാക്കിയത്. പുനലൂർ – മൂവാറ്റുപുഴ സംസ്‌ഥാനപാതയിൽ പമ്പാനദിക്കു കുറുകെയുള്ള പാലത്തിന്റെ തകർച്ചയോടെയുണ്ടായ തടസങ്ങൾ താത്കാലികമായി പരിഹരിക്കാനാണ് ബെയ്ലിപാലം കൊണ്ടുവന്നത്. ശബരിമല തീർഥാടകരുടെ സൗകര്യവും നടപടികൾക്കു വേഗം കൈവരിച്ചു.

അന്നു കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ കേന്ദ്ര പ്രതിരോധവകുപ്പിനു നൽകിയ നിവേദനത്തേ തുടർന്നാണ് ബെയ്ലിപാലം നിർമിച്ചത്. തകർന്ന പാലത്തിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് ഇരുമ്പുകേഡർ ഉപയോഗിച്ചുള്ള പാലം നിർമിച്ചത്. നടപ്പാലത്തിനുള്ള സംവിധാനവും ഇതിലുണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിലാണ് ബെയ്ലിപാലം തുറന്നു കൊടുത്തത്. ബസുകൾ ഒഴികെയുള്ള യാത്രാവാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതം പാലത്തിൽ അനുവദിച്ചു. 1998ൽ പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നതുവരെ ബെയ്ലിപാലം ഉപയോഗത്തിലുണ്ടായിരുന്നു.

പിന്നീടൊരു ബെയ്ലിപാലം ശബരിമലയിൽ കൊണ്ടുവന്നു. ശബരിമല സന്നിധാനത്തു നിന്നുള്ള തിരക്ക് കുറയ്ക്കാൻ തിരികെ വരുന്ന തീർഥാടകർക്ക് മാളികപ്പുറം ഭാഗത്തുനിന്നു മടങ്ങാനായി എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ ്സൈനികരുടെ സഹായത്തോടെ പാലം നിർമിച്ചത്.

ഏനാത്ത് പാലത്തിന്റെ തകർച്ചയോടെയുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ വിവിധ രാഷ്ര്‌ടീയ പാർട്ടികൾ ബെയ്ലി പാലം വേണമെന്ന നിർദേശം ഉന്നയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി ബെയ്ലി പാലം വേണമെന്ന ആവശ്യവുമായി മലയാളിയായ കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദു മായി കൂടിക്കാഴ്ച നടത്തി. കൊട്ടാരക്കര സ്വദേശിയായ ഉപമേധാവിക്കു പാലത്തിന്റെ തകർച്ച മൂലം ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് നേരിട്ട് അനുഭവമുള്ളതിനാൽ തീർത്തും അനുകൂലമായ സമീപനമാണ് എംപിയുടെ നിവേദനത്തോടു കാട്ടിയത്. കേരള സർക്കാർ ബെയ്ലി പാലം നിർമിക്കണമെ ന്നാവശ്യവുമായി സമീപിച്ചാൽ പരിഗണിക്കാമെന്നുറപ്പും അദ്ദേഹം നൽകിയിരുന്നു. തുടർന്ന് എംപിമാരായ എ. സമ്പത്ത്, ആന്റോ ആന്റണി എന്നിവരും ബെയ്ലിപാലത്തിനുവേണ്ടി രംഗത്തെത്തി. കഴിഞ്ഞ ഏഴിന് ഇതനുസരിച്ച് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിനു കത്തയച്ചു. പാലം നിർമിക്കാനുള്ള അനുമതി കരസേനയ്ക്കു നൽകി കേന്ദ്രപ്രതിരോധമന്ത്രാലയം ഉത്തരവിടുകയും ചെയ്തു.

കരസേനയുടെ മദ്രാസ് റെജിമെന്റിലെ ബംഗളൂരു എൻജിനിയറിംഗ് വിഭാഗത്തിന്റെ വിദഗധ സംഘം വിമാനമാർഗം ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തും. രാവിലെ 8.30 ന് ഏനാത്ത് എത്തുന്ന സംഘം വിദഗ്ധ പരിശോധന നടത്തിയ ശേഷമേ ഏത് രീതിയിലാണ് പാലം നിർമിക്കേണ്ടതെന്ന് തീരുമാനി ക്കും. പാലത്തിന്റെ നിർമാണത്തി നാവശ്യമായ സാഥനങ്ങൾ ട്രെയിനിലാണെത്തിക്കുക. ഇതിറക്കാൻ സൗകര്യമുള്ളതും സമീപത്തുള്ളതുമായ റെയിൽവേ സ്റ്റേഷനുകൾ പരിഗണിച്ചെങ്കിലും കൊച്ചുവേളി ടെർമിനലിൽ ഇവ ഇറക്കി റോഡുമാർഗം ഏനാത്തേക്കു കൊണ്ടുവരാനാണ് തീരുമാനമെടുത്തിരിക്കുന്നത
ഡെപ്യൂട്ടി കമാണ്ടന്റ് ഗൗതം ഗുഹ, ലഫ്. കേണൽ മൊഹിത് ഗൊഗ്ന, കേണൽ ദാമോദരൻ എന്നിവരാണ് ഇന്നലെ എത്തിയത്. കെഎസ്ടിപി ഉദ്യോഗസ്‌ഥരും സ്‌ഥലത്തുണ്ടായിരുന്നു.