+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാക്ഫാസ്റ്റ് കോളജിൽ ടെക്നിട്രസിനു തുടക്കമായി

തിരുവല്ല: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഐടി ഫെസ്റ്റിന് (ടെക്നിട്രസ് 2കെ– 17) തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ തുടക്കമായി. പി.കെ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നേറു
മാക്ഫാസ്റ്റ് കോളജിൽ ടെക്നിട്രസിനു തുടക്കമായി
തിരുവല്ല: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഐടി ഫെസ്റ്റിന് (ടെക്നിട്രസ് 2കെ– 17) തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ തുടക്കമായി. പി.കെ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നേറുകയെന്നത് ഇന്ത്യൻ കമ്പനികളെ പുതിയ അവസരങ്ങളിലേക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ ഫാ. പ്രദീപ് വാഴത്തറമലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. എം.എസ്. സാമുവേൽ, കോളജ് മാനേജർ ഫാ. സാമുവേൽ വിളയിൽ, സനീഷ് പി. വർഗീസ്, ടി.ജി. തോമസ്, അഖിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

12–ൽപരം മത്സരങ്ങളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടുലക്ഷം രൂപയോളം സമ്മാനത്തുകയാണ് മത്സരാർഥികളെ കാത്തിരിക്കുന്നത്. കൂടാതെ കോഡിംഗ് മത്സരത്തിൽ വിജയിക്കുന്നവർക്ക് പ്രശസ്ത ഐടി കമ്പനിയായ ഫെയ്ത്ത് ഇൻഫോസിസിലേക്ക് ഉദ്യോഗനിയമനവും ലഭിക്കും. ഇന്നലെ വൈകുന്നേരം വിദ്യാർഥികളുടെ കലാസന്ധ്യയും നടത്തി. വിവിധ കോളജുകളിൽ നിന്നും 800ൽപരം വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. ഫെസ്റ്റ് ഇന്നു സമാപിക്കും.