+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎസ്എച്ച്എസ്എസ് ശതാബ്ദി സമ്മേളനം ഇന്ന്

റാന്നി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം ഇന്നു നടക്കും. രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
എംഎസ്എച്ച്എസ്എസ് ശതാബ്ദി സമ്മേളനം ഇന്ന്
റാന്നി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം ഇന്നു നടക്കും. രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ക്നാനായ സ്കൂൾസ് കോർപറേറ്റ് മാനേജർ പ്രഫ. രാജു കുരുവിളയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. രാജു ഏബ്രഹാം എംഎൽഎ മുൻ ഭരണകർത്താക്കളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി കുര്യാക്കോ,് ഗ്രാമപഞ്ചായത്തംഗം സി.ജി. വേണുഗോപാൽ, കെ.ജി. സതിറാണി, ഫാ. രാജൻ ഏബ്രഹാം കുളമടയിൽ, ഫാ. ജോസഫ് എം. കുരുവിള മതാംപറമ്പിൽ, വി.എം. അഷറഫ് മൗലവി, കെ. വസന്ത് കുമാർ, പ്രഫ. ഷെവ. പ്രസാദ് ജോസഫ് കോയിക്കൽ, ബിനോയി കെ. ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ എന്നിവർ പ്രസംഗിക്കും.കോർപറേറ്റ് സ്കൂൾസ് സെക്രട്ടറി അബു വളഞ്ഞൻതുരുത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ പ്രിൻസിപ്പൽ എം.ജെ. മനോജ് സ്വാഗതവും ഹെഡ്മിസ്ട്രസ് റ്റീന ഏബ്രഹാം നന്ദിയും പറയും.