+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.കരുണാകരന്റെ പ്രതിമ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സ്‌ഥാപിക്കും

പത്തനംതിട്ട: ജില്ലാആസ്‌ഥാനത്ത് ജില്ലയുടെ സ്‌ഥാപകനായ ലീഡർ കെ. കരുണാകന്റെ പൂർണകായ പ്രതിമ സ്‌ഥാപിക്കുന്ന സ്‌ഥലം പരിശോധന നടത്തി നിശ്ചയിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ കെ.കെ. നായരുടെ പ്രതിമയ്ക്കു സമീപമാണ് സ്‌ഥല
കെ.കരുണാകരന്റെ പ്രതിമ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സ്‌ഥാപിക്കും
പത്തനംതിട്ട: ജില്ലാആസ്‌ഥാനത്ത് ജില്ലയുടെ സ്‌ഥാപകനായ ലീഡർ കെ. കരുണാകന്റെ പൂർണകായ പ്രതിമ സ്‌ഥാപിക്കുന്ന സ്‌ഥലം പരിശോധന നടത്തി നിശ്ചയിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ കെ.കെ. നായരുടെ പ്രതിമയ്ക്കു സമീപമാണ് സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്.കെ.കരുണാകരൻ നാഷണൽ ചാരിറ്റബൾ ഫൗണ്ടേഷൻ നൽകിയ നിവേദനത്തെതുടർന്നാണ് നഗരസഭ സ്‌ഥലം അനുവദിച്ചത്.

ചെയർപേഴ്സൺ രജനി പ്രദീപ് വൈസ് ചെയർമാൻ പി.കെ.ജേക്കബ്, കൗൺസിലർമാരായ കെ.ജാസിംകുട്ടി, അഡ്വ.റോഷൻ നായർ, ഏബൽമാത്യു, വത്സൻ കോശി, സിന്ധു അനിൽ, റോസ്്ലിൻ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ഥലം കണ്ടെത്തി നൽകിയത്. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.പഴകുളം മധു, വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ. ജോൺസൺ വിളവിനാൽ, വൈ.യാക്കൂബ്, എം.എസ്. അബ്ദുളള, എം.എ.റഹ്മാൻ, റെനീസ് മുഹമ്മദ്, അജിത് മണ്ണിൽ, എം.എ. സിദിഖ്, മുനീർ, വിജയ് ഇന്ദുചൂഢൻ എന്നിവർ പ്രസംഗിച്ചു.ആറു മാസത്തിനകം ഫൗണ്ടേഷൻ ചെലവിൽ പ്രതിമ സ്‌ഥാപിക്കുമെന്ന് പഴകുളം മധു അറിയിച്ചു.