+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കസ്റ്റഡിയിലെടുത്ത ഇഷ്‌ടികകൾ കടത്താൻ ശ്രമിച്ചത് പിടികൂടി

ആലത്തൂർ: തരൂർ പഞ്ചായത്തിലെ കരിങ്കുളങ്ങരയിൽ നിന്നും കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആലത്തൂർ തഹസിൽദാർ എം.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് കണ്ടുകെട്ടിയ ഇഷ്‌ടികച്ചൂളയിൽ നിന്നും
കസ്റ്റഡിയിലെടുത്ത ഇഷ്‌ടികകൾ കടത്താൻ ശ്രമിച്ചത് പിടികൂടി
ആലത്തൂർ: തരൂർ പഞ്ചായത്തിലെ കരിങ്കുളങ്ങരയിൽ നിന്നും കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആലത്തൂർ തഹസിൽദാർ എം.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് കണ്ടുകെട്ടിയ ഇഷ്‌ടികച്ചൂളയിൽ നിന്നും ചെങ്കല്ലുകൾ കടത്തുവാൻ ശ്രമിച്ച മൂന്ന് ടിപ്പർ ലോറികൾ തഹസിൽദാരുടെ നിർദ്ദേശാനുസരണം താലൂക്കാഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ പി ജയചന്ദ്രൻ, ക്ലർക്ക് അഭിലാഷ്, തരൂർ 2 വില്ലേജ് ഓഫീസർ കെ.ബി. ജ്യോതിദാസ്, അജയ് എന്നിവരടങ്ങിയ സംഘം പിടികൂടി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.