+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളിൽ ക്ലബ് ഫിയസ്റ്റ ഉദ്ഘാടനവും വാർഷിക ദിനാഘോഷവും

കരിമ്പ: സെന്റ് മേരീസ് ബഥനി സ്കൂളിൽ 2017ലെ ക്ലബ്ബ് ഫീയസ്റ്റ ഉദ്ഘാടനവും വാർഷികദിനാഘോഷവും സംയുക്‌തമായി ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിക്കുവ
കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളിൽ ക്ലബ് ഫിയസ്റ്റ ഉദ്ഘാടനവും വാർഷിക ദിനാഘോഷവും
കരിമ്പ: സെന്റ് മേരീസ് ബഥനി സ്കൂളിൽ 2017ലെ ക്ലബ്ബ് ഫീയസ്റ്റ ഉദ്ഘാടനവും വാർഷികദിനാഘോഷവും സംയുക്‌തമായി ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിക്കുവേണ്ടിയാണ് തുക സമാഹരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്്ന സിഐസി സ്വാഗതവും പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടന കർമവും നിർവഹിച്ചു. ഫാ. മൈക്കിൾ വടക്കേവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജയശ്രീ ടീച്ചർ അധ്യക്ഷതവഹിച്ചു. സിസ്റ്റർ ചൈതന്യ സിഐസി , രാജി പഴയകളം, സി.എം. മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു. ഫ്രാൻസിസ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഇന്ന് ഫാ. തോമസ് ജോൺ തടത്തിൽ കിഡ്സ് ഡേ ഉദ്ഘാടനം ചെയ്യും. മാനേജർ സിസ്റ്റർ പ്രതിഭ എസ്ഐസി സ്വാഗതം പറയും. മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഗ്ലാഡിസ് എസ്ഐസി അധ്യക്ഷത വഹിക്കും. ഫാ. ജിബു ഇടയാളിക്കുടിയിൽ, കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്,പിടിഎ വൈസ് പ്രസിഡന്റ് സജി പാലക്കുഴി എന്നിവർ പ്രസംഗിക്കും. 13ന് രാവിലെ പത്തിന് കഴിഞ്ഞവർഷത്തെ ക്ലബ് ഫിയസ്റ്റയിൽനിന്നും മറ്റുമായി സമാഹരിച്ച തുകകൊണ്ടു നിർമിച്ച സഹപാഠിക്കൊരു സ്നേഹവീടിന്റെ താക്കോൽദാനകർമം എം.ബി.രാജേഷ് എംപി നിർവഹിക്കും.