+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരന്തനിവാരണ പരിശീലന ക്യാമ്പ്

വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് സാക്ഷരതാ മിഷൻ, യുവജനക്ഷേമ ബോർഡ് യൂത്ത് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലന ക്യാമ്പ് നടത്തി. കോഴിക്കോട് കേരളാ ഹെൽത്ത് കെയർ ഡിസാസ്റ്റർ മനേജ്മെന്റ പരിശ
ദുരന്തനിവാരണ പരിശീലന ക്യാമ്പ്
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് സാക്ഷരതാ മിഷൻ, യുവജനക്ഷേമ ബോർഡ് യൂത്ത് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലന ക്യാമ്പ് നടത്തി. കോഴിക്കോട് കേരളാ ഹെൽത്ത് കെയർ ഡിസാസ്റ്റർ മനേജ്മെന്റ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ യുവജന, സന്ന് ധ സംഘടന പ്രവർത്തകർക്കായി നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഇ.വി.ഗിരിഷ് അധ്യക്ഷത വഹിച്ചു.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, തീപ്പിടുത്തം, വാഹനാപകടം തുടങ്ങിയ അപകടങ്ങളിലും സ്‌ഥലത്തിലും അകപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പരിശീലനമാണ് കേരളാ ഹെൽത്ത് കെയർ ഡിസാസ്റ്റർ മനേജ്മെന്റ് പരിശീലന കേന്ദ്രത്തിന്റെ നേത്യത്തിൽ നൽകിയത്.തുടർന്ന് ദുരന്തനിവാരണ സേന രൂപീകരണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ വിമൽദാസ്, ധനലക്ഷ്മി, നോഡൽ പ്രേരക്കമല മീനാക്ഷി, സാക്ഷരതാ മിഷൻ, യുത്ത് സെന്റർ പ്രവർത്തകരായ സന്തോഷ് കുമാർ.എം. ,സി.എൻ.വിപിന കുമാരൻ, പ്രസംഗിച്ചു.മാസ്റ്റർ െരടെനർമാരായ ശീനിഷ് കുമാർ, സി.രാജീവ്, സി.പി. രവിശങ്കർ, കെ.കെ.ഷംസുദ്ദീൻ, എ.പി.മുഹമ്മദ് നസീം എന്നിവർ പരിശീലനം നയിച്ചു.