+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ.വി.വിജയൻ സ്മാരകം സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തും

പാലക്കാട്: സംസ്‌ഥാന സർക്കാർ പുനഃസംഘടിപ്പിച്ച ഒ.വി.വിജയൻ സ്മാരക സമിതിയുടെ ഭരണസമിതി തസ്രാക്കിൽ ഒ.വി.വിജയൻ സ്മാരകത്തിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ ചുമതല ഏറ്റെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.
ഒ.വി.വിജയൻ സ്മാരകം സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തും
പാലക്കാട്: സംസ്‌ഥാന സർക്കാർ പുനഃസംഘടിപ്പിച്ച ഒ.വി.വിജയൻ സ്മാരക സമിതിയുടെ ഭരണസമിതി തസ്രാക്കിൽ ഒ.വി.വിജയൻ സ്മാരകത്തിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ ചുമതല ഏറ്റെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അസീസ്, നിയുക്‌ത സെക്രട്ടറി ടി.ആർ.അജയന് രേഖകളും മിനിറ്റ്സ് പുസ്തകവും നല്കിയാണ് ചുമതല കൈമാറിയത്.ചെയർമാൻ ടി.കെ.നാരായണദാസ് ചുമതല ഏറ്റെടുത്തു നടത്തിയ പ്രസംഗത്തിൽ ഭാവി പരിപാടികളുടെ കരട് രൂപം അവതരിപ്പിച്ചു.

നാല് വർഷത്തിനുള്ളിൽ പാലക്കാട്ടെ പ്രമുഖ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി തസ്രാക്കിനെ ഉയർത്തുക എന്നതായിരിക്കണം പുതിയ ഭരണസമിതിയുടെ കർമപദ്ധതിയെന്നു ആശംസകൾ നേർന്ന കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ആഷാമേനോൻ, പ്രഫ: പി.എ.വാസുദേവൻ, സുഭാഷ് ചന്ദ്രബോസ്, കെ.പി.രമേശ്, പ്രഫ. സി.പി.ചിത്രഭാനു, റഷീദ് കാണിച്ചേരി, പഞ്ചായത്തംഗം സുകുമാരൻ എന്നിവർ പറഞ്ഞു.എ.കെ.ചന്ദ്രൻകുട്ടി സ്വാഗതവും ടി.ആർ.അജയൻ നന്ദിയും പറഞ്ഞു.