+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡോപ്റ്റ് എ ഹോം പദ്ധതിയിൽ പങ്കാളികളാകാം

പാലക്കാട്:സാമൂഹികനീതിവകുപ്പിന് കീഴിൽ മുട്ടികുളങ്ങരയിലുളള സ്പെഷൽ ചിൽഡ്രൻസ് ഹോമിൽ അഡോപ്റ്റ് എ ഹോം എന്ന പദ്ധതിപ്രകാരം വിഷമകരമായ സാഹചര്യമുളള 20 കുട്ടികളെ സംരക്ഷിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച
അഡോപ്റ്റ് എ ഹോം പദ്ധതിയിൽ പങ്കാളികളാകാം
പാലക്കാട്:സാമൂഹികനീതിവകുപ്പിന് കീഴിൽ മുട്ടികുളങ്ങരയിലുളള സ്പെഷൽ ചിൽഡ്രൻസ് ഹോമിൽ അഡോപ്റ്റ് എ ഹോം എന്ന പദ്ധതിപ്രകാരം വിഷമകരമായ സാഹചര്യമുളള 20 കുട്ടികളെ സംരക്ഷിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. കുട്ടികളുടെ പരിപാലനത്തിൽ കോർപ്പറെറ്റ് സ്‌ഥാപനങ്ങൾക്കും, സ്വകാര്യ – പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും വ്യക്‌തികൾക്കും പങ്കാളികളാവാം. ജില്ലാകളക്ടറുടെഅധ്യക്ഷതയിലാണ് അഡോപ്റ്റ് എ ഹോം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. മെച്ചപ്പെട്ട പരിശീലനം , തൊഴിൽ ലഭ്യത, മാനസിക വികാസം എന്നിവയാണ് അഡോപ്റ്റ് എഹോംപദ്ധതിപ്രകാരം നടപ്പാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികാസം, തൊഴിലധിഷ്ഠിത കോഴ്സുകൾ, കായികം–സാംസ്കാരികം,അടിസ്‌ഥാന സൗകര്യ വികസനം ഇതര സേവനങ്ങളിൽ കുട്ടികളുടെ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി നിലവിൽ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധതാപദ്ധതികളിൽ(സി.എസ്.ആർ) സർക്കാർ ചിൽഡ്രൻസ് ഹോമുകളെ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ സഹകരിക്കുന്ന സ്‌ഥാപനങ്ങൾക്ക് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രാലയത്തിന്റെ അംഗീകാര സർട്ടിഫിക്കറ്റ് ലഭിക്കും. സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സർക്കാർ പദ്ധതികളിൽ നേരിട്ട് ഭാഗമാകാനും അവസരമുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കാണ് പദ്ധതി നടത്തിപ്പിന്റെ ഏകോപന ചുമതല.പദ്ധതിയിൽതാൽപ്പര്യമുള്ള കോർപ്പറെറ്റ് സ്‌ഥാപനങ്ങൾ, സ്വകാര്യ പൊതു മേഖലാ സ്‌ഥാപനങ്ങൾ, സ്വകാര്യ വ്യക്‌തികൾക്ക് അപേക്ഷിക്കാം. വിശദവിവരം ജില്ലാ ശിശു സംരക്ഷണ ഓഫീസ് , മുൻസിപ്പൽകോംപ്ലക്സ്,റോബിൻസൻ റോഡ്, പാലക്കാട് – 678001 എന്ന വിലാസത്തിലോ–0491–2531098, 9446689508(ജില്ലാ ശിശുസംരക്ഷണ ഓഫീസർ) ,9746074080(പ്രൊട്ടക്ഷൻ ഓഫീസർ(ഇൻസ്റ്റിറ്റ്യൂഷണൽകെയർ) നമ്പറുകളിലൊ ലഭിക്കും.