+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൻഹോൾ സിനിമയ്ക്ക്കൊല്ലത്തിന്റെ ആദരം

കൊല്ലം: പി.ഭാസ്കരനുണ്ണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാൻഹോൾ ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആദരിക്കുന്നു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ 12ന് ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങ്.സംവിധായിക വിധു വിൻസന്റിനും
മാൻഹോൾ സിനിമയ്ക്ക്കൊല്ലത്തിന്റെ ആദരം
കൊല്ലം: പി.ഭാസ്കരനുണ്ണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാൻഹോൾ ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആദരിക്കുന്നു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ 12ന് ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങ്.

സംവിധായിക വിധു വിൻസന്റിനും സഹപ്രവർത്തകർക്കും കൊല്ലം പൗരാവലിക്ക് വേണ്ടി മേയർ വി.രാജേന്ദ്രബാബുവും പി.ഭാസ്കരനുണ്ണി ഫൗണ്ടേഷന് വേണ്ടി ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും ആദരവ് സമർപ്പിക്കും. കെ.പി.സജിനാഥ്, എൻ.ടെന്നിസൺ, എസ്.കണ്ണൻ എന്നിവർ പ്രസംഗിക്കും.

സിനിമയും കലയിലെ സ്വാതന്ത്ര്യവും, മലയാള സിനിമ കലയും കച്ചവടവും, ജാതിയും ജാത്യഭിമാനവും ഇന്ത്യൻ ജനാധിപത്യത്തിൽ, മാധ്യമ ഘടനയ്ക്കുള്ളിലെ ജാതി ഘടകങ്ങൾ, പി.ഭാസ്കരനുണ്ണിയുടെ ചരിത്ര സംഭാവനകളും സമകാലീന വായനയും, സിനിമയ്ക്കുള്ളിലെ പെണ്ണുടൽ കമ്പോളം, തൊഴിൽ വിഭജനവും ജാതിയും, മാൻഹോൾ സിനിമയ്ക്ക് അകവും പുറവും എന്നീ വിഷയങ്ങളിൽ യഥാക്രമം എം.മുകേഷ് എംഎൽഎ, എം.നൗഷാദ് എംഎൽഎ, സണ്ണി എം.കപിക്കാട്, സണ്ണിക്കുട്ടി ഏബ്രഹാം, ജി.എസ്.പദ്മകുമാർ, വി.എസ്.ബിന്ദു, രാജു ഡി.മംഗലത്ത്, അജിത് പ്ലാക്കാട് എന്നിവർ പ്രസംഗിക്കും.

ഡോ.പ്രസന്നരാജൻ, ഡി.ആന്റണി, ശ്രീനി പട്ടത്താനം, ഇരവിപുരം ഭാസി, ഗിരിജാകുമാരി, സി.വി.പ്രസന്നകുമാർ, കായിക്കര ശ്രീകുമാർ, ഗിരീഷ് ഗോപിനാഥ്, വസന്തകുമാരി, രാമചന്ദ്രൻ, പി.എസ്.സാജൻ, ശിലാ പ്രകാശ്, ഡി.ഷിജു, കെ.സന്തോഷ്, ശംഭു പാർഥസാരഥി, രാഹുൽ ജി.നാഥ് തുടങ്ങിയവർ സംബന്ധിക്കും.

തുടർന്ന് കൊല്ലം ചെമ്പരത്തി ക്രിയേഷൻസിന്റെ നാടൻ പാട്ടുകളും ചുവടുകളും. ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല മലയാളം സിനിമയ്ക്കുള്ള രജത ചകോരം ലഭിച്ചത് കൊല്ലം സ്വദേശിയായ വിധു വിൻസന്റ് സംവിധാനം ചെയ്ത മാൻഹോളിനാണ്. നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരവും വിധുവിനായിരുന്നു.കൊല്ലത്തെ രണ്ട് കോളനികൾ കേന്ദ്രീകരിച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്. കോളനി നിവാസികൾ എല്ലാവരും കുടുംബ സമേതം ചടങ്ങിനെത്തും.

മാൻ ഹോളിന്റെ അണിയറയിൽ ഇരുനൂറോളം പേരാണ് പ്രവർത്തിച്ചത്. ഇവരെ എല്ലാവരെയും ചടങ്ങിൽ ആദരിക്കുമെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ.പി.സജിനാഥ്, സെക്രട്ടറി എൻ.ടെന്നിസൺ, ചെയർമാൻ സി.ജെ.ആന്റണി, കൺവീനർ ജോസാന്റണി കുരീപ്പുഴ, ഷിജു എന്നിവർ അറിയിച്ചു.