+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാരിപ്പള്ളിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ചാത്തന്നൂർ : കഞ്ചാവുമായി രണ്ടുപേരെ പാരിപ്പള്ളിയിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വർക്കല മുത്താനം സ്വദേശി ഉണ്ണി(34) യെ 30 പൊതി കഞ്ചാവുമായി പാരിപ്പള്ളിയിൽ നിന്നും വർക്കല ചെമ്മരുത്തി സ്വദേശി മധുസ
പാരിപ്പള്ളിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചാത്തന്നൂർ : കഞ്ചാവുമായി രണ്ടുപേരെ പാരിപ്പള്ളിയിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വർക്കല മുത്താനം സ്വദേശി ഉണ്ണി(34) യെ 30 പൊതി കഞ്ചാവുമായി പാരിപ്പള്ളിയിൽ നിന്നും വർക്കല ചെമ്മരുത്തി സ്വദേശി മധുസൂദനൻ (46) നെ പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ച് കഞ്ചാവ് കേസുകളും രണ്ട് അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തതായി എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസ് അറിയിച്ചു.

പാരിപ്പള്ളിയിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി. വിധുകുമാർ, പി. ഗോപൻ, എസ്. നിഷാദ് എന്നിവരും എക്സൈസ് സിവിൽ ഓഫീസർമാരായ ജെ. ജോൺ, നഹാസ്, സലിം, ബിജോയ്, നിജിൽ, വിൽഫ്രഡ്, എം. സുരേഷ്കുമാർ, വിവേക്, അക്ഷയ് എന്നിവരും പങ്കെടുത്തു.