+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾപോലും സംരക്ഷിക്കപ്പെടുന്നില്ല: കാനം

ചാത്തന്നൂർ: പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടാത്ത അവസ്‌ഥയാണ് ഇന്നുള്ളതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾപോലും സംരക്ഷിക്കപ്പെടുന്നില്ല: കാനം
ചാത്തന്നൂർ: പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടാത്ത അവസ്‌ഥയാണ് ഇന്നുള്ളതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളികൾ 22 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായി കേരളാ കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ എഐടിയുസി ഒമ്പതു മുതൽ പതിനെട്ടു വരെ നടത്തുന്നപ്രചരണ ജാഥ ഡീസന്റ്മുമുക്ക് സൗപർണികാ കാഷ്യു ഫാക്ടറി പടിക്കൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടതു മുന്നണി സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരമ്പരാഗത തൊഴിലാളികളേയും യുവാക്കളെയും വിദ്യാർഥികളേയും മറക്കരുതെന്ന് ചിലരെ ഓർമിപ്പിക്കാനാണ് സിപിഐ സമരങ്ങൾ നടത്തുന്നത്. നമ്മുടെ മുന്നണിയാണ് ഭരിക്കുന്നതെങ്കിൽ പോലും അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ മറ്റാർക്കു മുമ്പിലും അടിയറവെക്കില്ല. അതുകൊണ്ടാണ് കശുവണ്ടി മേഖലയിലെപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം ആരംഭിച്ചിട്ടുളളത്. കശുവണ്ടി തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ മിനിമം കൂലി നൽകുന്നില്ല.

ഇത് വാങ്ങി നൽകുവാൻ ഗവൺമെന്റിന് ബാധ്യതയുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകൾ എല്ലാം ഇന്ന് തകർച്ചയിലാണ്. കയർ, കൈത്തറി തൊഴിലാളികൾ എവിടെയെന്ന് അന്വേഷിക്കേണ്ട അവസ്‌ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ജി.ലാലുവിന് കാനം പതാക കൈമാറി. ഫസലുദീൻ ഹക്ക് അധ്യക്ഷത വഹിച്ചു. എൻ.അനിരുദ്ധൻ, ഗോപു കൃഷ്ണൻ, ജി.ബാബു, റഷീദ്, അയത്തിൽ സോമൻ, എം.സജീവ് എന്നിവർ പ്രസംഗിച്ചു.