ഏറ്റുമാനൂർ: വിശുദ്ധ ചാവറയച്ചന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന മുറിയും പരിസരവും ഇനി കാഴ്ചക്കാരുടെ ഹൃദയം കവരും. സുറിയാനി സഭയുടെ വികാരി ജനറാൾ എന്ന നിലയിൽ ചാവറയച്ചൻ കൂടിയാലോചനകൾ നടത്തിയിരുന്നതും തീരുമാനങ്ങളെടുത്തിരുന്നതും മാന്നാനം കൊവേന്തയിലെ ഈ മുറിയിലായിരുന്നു. വിശുദ്ധ ചാവറയച്ചന്റെ നാമധേയത്തിലുള്ള ആർക്കെവ്സും ഗവേഷണകേന്ദ്രവും ഈ മുറിയിൽ ഇന്നു പ്രവർത്തനം തുടങ്ങും.
ജാതിമത ഭേദങ്ങൾക്കതീതമായി ഒരു സമൂഹത്തിന്റെ ചരിത്രമാണ് ഇവിടെ ജീവനോടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ തലമുറയെയും വരും തലമുറകളെയും പഴയ തലമുറയുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് ആർക്കെവ്സിലെ പതിനായിരത്തിലധികം വരുന്ന ശേഖരത്തിലൊരോന്നും.
എഴുത്തോലകളുടെ വൻശേഖരമാണ് ഇവിടേക്കു കടക്കുന്പോൾ തന്നെ സ്വാഗതം ചെയ്യുന്നത്. എല്ലാം പുരാതന രേഖകൾ. എഴുത്തോലകൾ കുത്തിക്കെട്ടിയ എട്ടു ബുക്കുകളും 800ലധികം എഴുത്തോലകളും കേരള ചരിത്രം, നളചരിതം കിളിപ്പാട്ട്, നളചരിതം കിളിപ്പാട്ട് നാലാംദിവസം, രാമായണം-ആരണ്യകാണ്ഡം, രാമായണം-24 വൃത്തം, വേദോപദേശ സംബന്ധം എന്നിവയും ആധാരത്തിന്റെ രണ്ടു കെട്ടുകളുമാണു പുസ്തക രൂപത്തിലുള്ള എഴുത്തോലകൾ.
പുരാതനഗ്രന്ഥങ്ങളിൽ 650-ലേറെയും കൈയഴുത്ത് പ്രതികളാണ്-മലയാളം, ലത്തീൻ, സുറിയാനി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ളവ. ബൈബിൾ മലയാളത്തിലേക്കു തർജമ ചെയ്ത ക. നി.മൂ. സ മാണിക്കത്തനാർ ആദ്യം തയാറാക്കിയ കൈയെഴുത്തു പ്രതിയും ചാവറയച്ചൻ സ്വന്തം കൈപ്പടയിൽ മലയാളത്തിൽ എഴുതിയ നാളാഗമത്തിന്റെ രണ്ടു ബുക്കുകളും അമൂല്യമായവയാണ്.
1555-ൽ പാരീസിൽ അച്ചടിച്ച വിശുദ്ധ അഗസ്തീനോസിന്റെ രചനകൾ പുസ്തകരൂപത്തിലാക്കിയതാണ് ആർക്കൈവ്സിലെ ഏറ്റവും പുരാതനരേഖ. 10 വാള്യങ്ങളിൽ 9 എണ്ണമാണുള്ളത്. 1603ൽ തയാറാക്കിയ സീറോ-മലബാർ കുർബാന ക്രമത്തിന്റെ കൈയെഴുത്ത് പ്രതി, 1774-ൽ റോമിൽ അച്ചടിച്ച സുറിയാനി കുർബാന തക്സ, 1670 കളിൽ ഫാ. ജോൺ എസ്ജെ തയാറാക്കിയ സുറിയാനി ഡിക് ഷ്ണറിയുടെ കൈയെഴുത്ത് പ്രതി മാർ ജോസഫ് കരിയാറ്റിക്ക് 1776-ൽ റോമിൽനിന്നു ലഭിച്ച ഡിപ്ലോമ സർട്ടിഫിക്കറ്റ് തുടങ്ങിയവ വിലമതിക്കാനാവാത്ത ശേഖരത്തിൽ പെടുന്നു. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളുടെ മലയാളം പകർപ്പ്, ചാവറയച്ചൻ തയാറാക്കിയ കല്ലന്താരിയം പഞ്ചാംഗം, സീറോ മലബാർ സഭയുടെ വളർച്ചയുടെ ആദ്യപടവുകൾ വരച്ചുകാട്ടുന്ന ആലഞ്ചേരി ബർണാർദ് സിഎംഐ അച്ചന്റെ ഡയറിക്കുറിപ്പുകൾ, പാറപ്പുറത്ത് വർക്കിയച്ചൻ എഴുതിയ സിഎംഐ സഭയുടെ ചരിത്രം എന്നിവയും കാണാം.
ക.നി.മൂ.സ മാണിക്കത്തനാർ മലയാളത്തിലേക്ക് തർജമ ചെയ്യാൻ ഉപയോഗിച്ച, ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിൾ-ബിബ്ലിയ പോളിഗ്ലോത്ത്- ആർക്കൈവ്സിന്റെ പ്രധാന ആകർഷകങ്ങളിലൊന്നാണ്. മലയാളം, സുറിയാനി ലിപികളിൽ മറ്റ് ആറു പ്രാദേശിക ഭാഷകളിലെ വാക്കുകൾ ഉപയോഗിച്ച് മാർ ജോസഫ് കരിയാറ്റി എഴുതിയ വേദതർക്കം സവിശേഷശ്രദ്ധയാകർഷിക്കും.
സുറിയാനി, ലത്തീൻ, ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയൻ, ഹീബ്രു, പോർച്ചുഗീസ്, ജർമൻ, ഫ്രഞ്ച്, അറബി, സംസ്കൃതം, മലയാളം ഭാഷകളിലെ അനേകം അമൂല്യഗ്രന്ഥങ്ങളുടെയും ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ലാത്ത ഇംഗ്ലീഷ്, മലയാളം, ലത്തീൻ ആനുകാലികങ്ങളുടെയും ശേഖരമുണ്ടിവിടെ. രണ്ടായിരത്തിലധികം ലത്തീൻ ഗ്രന്ഥങ്ങളുടെ ശേഖരമാണുള്ളത്.
ചരിത്രഗവേഷകർക്കും സഭാ പണ്ഡിതർക്കും പ്രയോജനപ്പെടുന്നതും കേരളത്തിന്റെ ഒരു വലിയ കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ച വീശുന്നതുമായ ആർക്കൈവ്സും ഗവേഷണ കേന്ദ്രവും സിഎംഐ സഭയുടെ മാതൃഭവനമായ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സാങ്കേതിക-സാന്പത്തിക പിന്തുണയോടെയാണ് സജ്ജമാക്കിയിരിക്കുന്നത്.