തിരുവനന്തപുരം : എസ്.ആർ. ശക്തിധരന്റെ നേതൃത്വത്തിൽ മുതിർന്ന പത്രപ്രവർത്തകർ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ സന്ദർശിച്ച് പത്രപ്രവർത്തക പെൻഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളിന്മേൽ അനുകൂലമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.
കെ. ജനാർദനൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ, യു. വിക്രമൻ, സി. ശിവൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
കെ. ജനാർദനൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ, യു. വിക്രമൻ, സി. ശിവൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.