തിരുവനന്തപുരം : പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ പള്ളിക്കു പിന്നിലുള്ള സ്കൂൾ ഓഡിറ്റോറിയത്തിൽ 11നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ ഗത്സെമൻ പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കണ്‍വൻഷനും സൗഖ്യ പ്രാർഥനയും എല്ലാ വിദ്യാർഥികൾക്കായയി ജ്ഞാനാഭിഷേക പ്രാർഥനയും നടക്കുന്നു. എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ആവശ്യമില്ല. പ്രാർഥനാസംഗമം സ്നേഹവിരുന്നോടെ അവസാനിക്കും. കൂടാതെ അഞ്ചു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക വചന കിങ്ങിണി കൂട്ടായ്മയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 2462033.