തിരുവനന്തപുരം: രാജ്ഭവന് മുന്നിൽ മരക്കൊന്പ് ഒടിഞ്ഞ് വീണ് ഉത്തരേന്ത്യക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഐഎസ്ആർഒയിലെ സേഫ്റ്റി എൻജിനീയർ നിഖിൽ സക്സേന(25) ബന്ധു പ്രസാദ്(84) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപതോടെ ബൈക്കിൽ വെള്ളയന്പലത്ത് നിന്ന് കവടിയാർ ഭാഗത്തേക്ക് പോകുന്പോഴാണ് അപകടം ഉണ്ടായത്. ഇരുവരേയും കിംസ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.