ആറ്റിങ്ങൽ: കാട്ടുംപുറം കിഴുവിലം ഏലായിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.പാടത്തിന്റെ ഉടമസ്ഥൻ കൃഷി ആവശ്യത്തിനായി നിലം ഒരുക്കുന്നതിനായി പുല്ല് ചെത്തി തീയിട്ടതിനെ തുടർന്നാണ് തീപടർന്നത്.
നാലു ഭാഗത്തേയ്ക്കും തീപടർന്നതിനാൽ ഉടമയ്ക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. നാല് ഏക്കറോളം പാടത്തിനാണ് തീ പിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങലിൽ നിന്ന് അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ അപകടം ഒഴിവായി.