തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾക്കൊപ്പം ആധാർ നന്പർ നൽകിയിട്ടില്ലാത്തവർ 25-ന് മുന്പ് ആധാർ നന്പർ സമർപ്പിക്കണം.
നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പും കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ആധാർകാർഡിന്റെ പകർപ്പും അതത് റേഷൻ കടകളിലോ വഞ്ചിയൂരിലുള്ള സിറ്റി റേഷനിംഗ് ഓഫീസിലോ നൽകണമെന്ന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.