നേമം: കഴിഞ്ഞ ദിവസം സീലിംഗ് ഇളകി വീണ് അപകടമുണ്ടായ പാപ്പനംകോട് സർക്കാർ ഹൈസ്കൂൾ എംഎൽഎ ഒ. രാജഗോപാൽ സന്ദർശിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമിക്കാൻ സർക്കാരിനോടവശ്യപ്പെടുമെന്ന് എംഎൽഎ പറഞ്ഞു. മേൽക്കൂര പൊട്ടിയ റൂമുകളിലാണ് ഓഫീസും ക്ലാസ് മുറികളും ഇപ്പോൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ക്ലാസ്മുറിയുടെ സീലിംഗ് അടർന്ന് വീണ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.