കഴക്കൂട്ടം: നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ യുവാവി ന്റെ കാൽ മൂന്നംഗ സംഘം തല്ലിയൊടിച്ചു. കഴക്കൂട്ടം, തുമ്പ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽപ്രതിയായ പള്ളിത്തുറ സ്വദേശി ഡാനിയെയാണ് (24) പള്ളിത്തുറ നെഹ്റു ജംഗ്ഷനടുത്ത് വച്ച് ഇന്നലെ പുലർച്ചെ ആക്രമിച്ചത്. കഞ്ചാവ് സംഘങ്ങളുമായിബന്ധമുള്ള ഡാനിയും സുഹൃത്തുമായി ബൈക്കിൽ വരുമ്പോഴാണ് പിന്നാലെ ഓട്ടോറിക്ഷയിൽ വന്ന സംഘം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസുകളിൽപ്പെട്ട ശേഷം പോലീസിനെ വെട്ടിച്ചു മുങ്ങുകയാണ് പതിവ്. മുട്ടിന് താഴെവച്ച് കാലിന് ഒടിവ് സം ഭവിച്ച ഡാനി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു കേസുകളിൽ പ്രതിയായ ഇയാൾ പലകേസുകളിൽപ്പെട്ട ശേഷം പോലീസിനെ വെട്ടിച്ച് കഴിയുന്നതിനിടെയാണ് ആ ക്രമണത്തിനിരയായത്.പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല.