+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ത്ത​ന്‍​കോ​ട്ട് സ്കൂള്‍ വി​ദ്യാ​ര്‍​ഥി​കള്‍ ​ ഏ​റ്റു​മു​ട്ടി: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

പോ​ത്ത​ന്‍​കോ​ട്: പോ​ത്ത​ന്‍​കോ​ട്ട് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥികള്‍ ​ഏ​റ്റു​മു​ട്ടി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്.​പോ​ത്ത​ന്‍​കോ​ട്ടെ ഒ​രു എ​യ്ഡ​ഡ് ഹൈ​സ്ക്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ണ് ഇ​ന്ന​ലെ വൈ​ക
പോ​ത്ത​ന്‍​കോ​ട്ട് സ്കൂള്‍ വി​ദ്യാ​ര്‍​ഥി​കള്‍ ​ ഏ​റ്റു​മു​ട്ടി: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
പോ​ത്ത​ന്‍​കോ​ട്: പോ​ത്ത​ന്‍​കോ​ട്ട് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥികള്‍ ​ഏ​റ്റു​മു​ട്ടി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്.​പോ​ത്ത​ന്‍​കോ​ട്ടെ ഒ​രു എ​യ്ഡ​ഡ് ഹൈ​സ്ക്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അഞ്ചോ ടെ ജം​ഗ്ഷ​ന് സ​മീ​പം വിദ്യാർഥികൾ ഏ​റ്റു​മു​ട്ടി​യ​ത്.​
സംഘർഷം കനത്തതോടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും പി​ന്‍​മാ​റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാറാ​യി​ല്ല. ഇതിന് അ​ര​മ​ണി​ക്കു​ര്‍ മു​മ്പ് ജം​ഗ്ഷ​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​ക​ള്‍ സംഘടിച്ചത് നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു.​
കു​റ​ച്ചു നാ​ളു​ക​ളാ​യി സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​മ്മി​ല​ടി വ​ര്‍​ധിച്ചു വ​രി​ക​യാ​ണ് നാ​ട്ടു​കാ ര്‍ ​പ​റ​ഞ്ഞു എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ അ​ടു​ത്ത​തോ​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സുക​ളി​ല്‍ ക​യ​റാ​തെ ക​റ​ങ്ങി ന​ട​ക്കു​ക​യും ത​മ്മി​ല്‍ അ​ടി കൂ​ടു​ക​യും അ​ടി ക​ഴി​ഞ്ഞു തി​രി​ച്ച​ടി​യ്ക്ക​നാ​യി അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ക​ളു​ണ്ടാ​ക്കു​കാ​യും നാ​ട്ടു​കാ​ര്‍ക്ക് ​ത​ല​വേ​ദ​നയാ​കു​ക​യാ​ണ്. നേ​രം വൈ​കി​യാ​ലും ബ​സു​ക​ളി​ല്‍ ക​യ​റാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്.​വി​ദ്യാ​ർഥിക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​സി​നും ആ​കു​ന്നി​ല്ല​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.