നാദാപുരം: ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഋതംബര വർമ്മയ്ക്ക് പുറമേരി പൗരാവലി ആവേശ്വോജ്വല സ്വീകരണം നൽകി. വടകര റെയിൽവേ സ്റ്റേഷനിലെത്തിയ ഋതംബര വർമ്മയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ ഒന്പതാം തരം വിദ്യാർഥിയാണ് ഋതംബര വർമ്മ. പിതാവ്ം സ്കൂൾ അധ്യാപകനായിരുന്ന ശശീന്ദ്ര വർമ്മ രാജ ഈയിടെയാണ് മരണ മടഞ്ഞത്.
ഇതിനിടെയാണ് ഋതംബര റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പുറമേരിയിൽ നടന്ന സ്വീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാദാപുരം സിഐ ജോഷി ജോസ് മുഖ്യാതിഥിയായിരുന്നു.
ടി. കെ. രാജൻ, പ്രസീത കല്ലുളളതിൽ, വി. പങ്കജം, സുധീഷ്, ഇ. ഗംഗാധരൻ, രാജഗോപാലൻ നടുക്കണ്ടി, മനോജ് മുതുവടത്തൂർ, കെ.പ്രഭ, കെടി.കെ. ബാലകൃഷ്ണൻ, മുഹമ്മദ് റാഫി, വേണു കക്കട്ടിൽ, ടി. രാധാകൃഷ്ണൻ, ഋതംബര വർമ്മ എന്നിവർ പ്രസംഗിച്ചു.