നാദാപുരം: ചെക്യാട് പുളിയാവിൽ കണിയാങ്കണ്ടി പാറയ്ക്ക് സമീപം സ്വകാര്യ മൊബൈൽ ടവറിന്റെ ജനറേറ്റർ മോഷണം പോയതായി പരാതി. സാങ്കേതിക തകരാറ് കാരണം കുറച്ച് നാളായി പ്രവർത്തിപ്പിക്കാതെ മാറ്റിയിട്ട ജനറേറ്ററാണ് കഴിഞ്ഞ ദിവസം കാണാതായത്.സംഭവം ശ്രദ്ധയിൽപെട്ട അധികൃതർ വളയം പോലീസിൽ പരാതി നൽകി.
ടവറിന് ചുറ്റുമുളള കന്പിവേലിയോ ഗെയിറ്റോ തകർക്കാതെ ജനറേറ്റർ കാണാതായത് ദുരൂഹതയുളളതായി സംശയിക്കുന്നു. പത്ത് പേരുടെയെങ്കിലും സഹായമില്ലാതെ ജനറേറ്റർ മോഷ്ടിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ അഭിപ്രായം. എഴുപതിനായിരത്തോളം രൂപ വിലമതിക്കുന്നതാണ് ജനറേറ്റർ.പോലീസ് അന്വേഷണം ആരംഭിച്ചു.