കൂരാച്ചുണ്ട്: സുപ്രീം കോടതിയുടെ വിധി പ്രകാരം അടച്ചു പൂട്ടേണ്ടിവരുന്ന ദേശീയ പാതയിലുള്ള മാദ്യഷാപ്പുകൾ മലയോര മേഖലയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റുവാനുള്ള ഗൂഢനീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനം തയ്യാറാകണമെന്ന് മദ്യവിരുദ്ധ സമിതി. മലയോര മേഖലയിലെ കള്ളവാറ്റും, അനധികത മദ്യവിൽപ്പനയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനക്കെതിരെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് ശക്തമാക്കണമെന്നും .കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപതാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. സൈമൺ കിഴക്കേകുന്നേൽ ഉൽഘാടനം ചെയ്തു. രൂപത പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജോളി ഉണ്ണ്യാപ്പള്ളി, രാജൻ ഉറുമ്പിൽ, ജോൺസൺ പെരുമ്പനാനി, ടി.ടി. തോമസ്, ബാബു വരിക്കമാക്കൽ ജോസ് കാവിൽപുരയിടം, എം.വി. അബ്രാഹം, അബ്രാഹം മണലോടി, ജോസഫ് പൂതക്കുഴി എന്നിവർ പ്രസംഗിച്ചു.