താമരശേരി: എച്ച്ഐവി ബാധിതർക്കായി താമരശേരി ഗ്രാമപഞ്ചായത്തിൽ കരുതൽ സംരക്ഷണ പദ്ധതി ഒരുങ്ങുന്നു. ്ന സന്നദ്ധസംഘടനയായ കെസ്കെയറും താമരശേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. എച്ച്ഐവി ബാധിതരുടെ ക്ഷേമപ്രവർത്തനങ്ങൾ, എച്ച്ഐവി ബാധയെക്കുുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ എന്നിവ ബോധവൽകരണത്തിലൂടെ തിരുത്തുക, എന്നിവയാണ് ലക്ഷ്യമിടുന്നത്.
പ്രാദേശിക പ്രവർത്തക സമിതി സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെസ്സി ശ്രീനിവാസൻ, മുഹമ്മദലി, പി.പി ഗഫൂർ, ഷൈലജ, മഞ്ജിത, വസന്തചന്ദ്രൻ, ലീലവതി, രതീഷ്, നഫീസ, എന്നിവർ പ്രസംഗിച്ചു. കോർഡിനേറ്റർ സ്മിജോ പദ്ധതി വിശദീകരണം നടത്തി. ഷിബു നന്ദി പറഞ്ഞു.