വടകര: മൂന്നര ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ വടകരയിൽ പിടിയിൽ. വില്യാപ്പള്ളി സ്വദേശി മുത്തലിബ്, കുന്നുമ്മക്കരയിലെ സക്കറിയ എന്നിവരെയാണ് ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
പുതിയസ്റ്റാൻഡ് പരിസരത്ത് നിന്നു സക്കറിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മുത്തലിബ് വലയിലായത്. ഇയാളാണ് വിതരണത്തിനു പണം നൽകിയതെന്ന് സക്കറിയ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുത്തലിബിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം പിടികൂടുകയായിരുന്നു. മുന്പു കുഴൽപ്പണം കടത്തിയ കേസിലെ പ്രതിയാണ് മുത്തലിബ്. അഞ്ച് മൊബൈൽ ഫോണുകളും പണം ലഭിക്കേണ്ടവരുടെ പേരടങ്ങിയ ലിസ്റ്റും പോലീസ് കണ്ടെടുത്തു.